കെട്ടിട ശിലാസ്ഥാപനം
കയ്യൂര്‍ ഗവ:വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂളിന് എന്റോസള്‍ഫാന്‍ പാക്കേജില്‍ ഉള്‍പ്പെടുത്തി അനുവദിച്ച ഹയര്‍സെക്കന്ററി കെട്ടിടത്തിന്റെ ശിലാസ്ഥാപനം എം.എല്‍.എ കുഞ്ഞിരാമന്റെ അധ്യക്ഷതയില്‍ ശ്രീ.പി.കരുണാകരന്‍ എം.പി ഉദ്ഘാടനം ചെയ്തു.വി.എച്ച്.എസ്.ഇ പ്രിന്‍സിപ്പാള്‍ ശ്രീമതി.ടി.വി.ജാനകി,നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി.എം.ശാന്ത,എം.രാജഗോപാലന്‍,ടി.ദാമോദരന്‍, പി.ടി..പ്രസിഡന്റ് പി.വി. കുഞ്ഞിക്കണ്ണന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.കയ്യുര്‍ ചീമേനി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ.എം.ബാലകൃഷ്ണന്‍ സ്വാഗതവും ഹയര്‍ സെക്കന്ററി പ്രിന്‍സിപ്പാള്‍ ശ്രീ.വി.എം.വേണുഗോപാലന്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.


Comments