കയ്യൂര്‍ ഗവ:വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂളിലെ പ്രവേശനോല്‍സവം വിപുലമായ പരിപാടികളോടെ നടത്തി.പ്രത്യേക അസംബ്ലി ചേര്‍ന്ന് കുട്ടികള്‍ക്ക് പ്രവേശനോത്സവ സന്ദേശം നല്കി.പ്രിന്‍സിപ്പാള്‍,ഹെഡ്മിസ്ട്രസ്സ്,സീനിയര്‍ അസിസ്റ്റന്റ് എന്നിവര്‍ സംസാരിച്ചു.ബാന്റ് മേളത്തിന്റെ അകമ്പടിയോടെ പ്രവേശനം നേടിയ കുട്ടികളെ ക്ലാസ്സിലേക്ക് ആനയിച്ചു.തുടര്‍ന്ന് മധുര വിതരണം നടത്തി.
ഉച്ചയ്ക് ശേഷം നടന്ന ചടങ്ങില്‍ SSLC,VHSE,HSS വിഭാഗങ്ങളില്‍ ഉന്നത വിജയം നേടിയവരെ അനുമോദിച്ചു.നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി ശാന്ത മുഖ്യ അഥിതിയായിരുന്നു.




Comments