
വായനാവാരാചരണവും ക്ലബ്ബുകളുടെ ഉദ്ഘാടനവും കയ്യൂര്‍ ഗവ : വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂളിലെ വിവിധ ക്ലബ്ബുകളുടെയും , വായനാവാരാചരണത്തിന്റെ ഭാഗമായുള്ള പുസ്തകപ്രദര്‍ശനത്തിന്റെയും ഉദ്ഘാടനം പ്രമുഖ എഴുത്തുകാരന് ശ്രീ . ഹരിദാസ് കരിവെള്ളൂര്‍ നിര്‍വ്വഹിച്ചു . ഹെഡ്മിസ്ട്രസ് ടി . വി ജാനകി ചടങ്ങില്‍ അധ്യക്ഷം വഹിച്ചു . പ്രിന്‍സിപ്പാള്‍ വേണുഗോപാലന്‍ , സ്റ്റാഫ് സെക്രട്ടറി ഗംഗാധരന് നടുവിലത്ത് , പി . വി നാരായണന് , കെ.വി.രാമകൃഷ്ണന്,അഭിരാം എസ് . വിനോദ് , അമ്പിളി എന്നിവര്‍ സംസാരിച്ചു .