ജില്ലാ ശാസ്ത്രമേള മല്സരഫലങ്ങള്ക്ക് ക്ലിക് ചെയ്യുക....... RESULTS
Posts
Showing posts from 2015
- Get link
- X
- Other Apps

കെട്ടിട ശിലാസ്ഥാപനം കയ്യൂര്‍ ഗവ : വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂളിന് എന്റോസള്ഫാന് പാക്കേജില്‍ ഉള്‍പ്പെടുത്തി അനുവദിച്ച ഹയര്‍സെക്കന്ററി കെട്ടിടത്തിന്റെ ശിലാസ്ഥാപനം എം . എല്‍ . എ കുഞ്ഞിരാമന്റെ അധ്യക്ഷതയില്‍ ശ്രീ . പി . കരുണാകരന് എം . പി ഉദ്ഘാടനം ചെയ്തു . വി . എച്ച് . എസ് . ഇ പ്രിന്‍സിപ്പാള്‍ ശ്രീമതി . ടി . വി . ജാനകി , നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി . എം . ശാന്ത , എം . രാജഗോപാലന്‍ , ടി . ദാമോദരന്‍ , പി . ടി . എ . പ്രസിഡന്റ് പി . വി . കുഞ്ഞിക്കണ്ണന് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു . കയ്യുര്‍ ചീമേനി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ . എം . ബാലകൃഷ്ണന് സ്വാഗതവും ഹയര്‍ സെക്കന്ററി പ്രിന്‍സിപ്പാള്‍ ശ്രീ . വി . എം . വേണുഗോപാലന്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു .
- Get link
- X
- Other Apps

വായനാവാരാചരണവും ക്ലബ്ബുകളുടെ ഉദ്ഘാടനവും കയ്യൂര്‍ ഗവ : വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂളിലെ വിവിധ ക്ലബ്ബുകളുടെയും , വായനാവാരാചരണത്തിന്റെ ഭാഗമായുള്ള പുസ്തകപ്രദര്‍ശനത്തിന്റെയും ഉദ്ഘാടനം പ്രമുഖ എഴുത്തുകാരന് ശ്രീ . ഹരിദാസ് കരിവെള്ളൂര്‍ നിര്‍വ്വഹിച്ചു . ഹെഡ്മിസ്ട്രസ് ടി . വി ജാനകി ചടങ്ങില്‍ അധ്യക്ഷം വഹിച്ചു . പ്രിന്‍സിപ്പാള്‍ വേണുഗോപാലന്‍ , സ്റ്റാഫ് സെക്രട്ടറി ഗംഗാധരന് നടുവിലത്ത് , പി . വി നാരായണന് , കെ.വി.രാമകൃഷ്ണന്,അഭിരാം എസ് . വിനോദ് , അമ്പിളി എന്നിവര്‍ സംസാരിച്ചു .
- Get link
- X
- Other Apps

കയ്യൂര്‍ ഗവ : വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂളിലെ പ്രവേശനോല്‍സവം വിപുലമായ പരിപാടികളോടെ നടത്തി . പ്രത്യേക അസംബ്ലി ചേര്‍ന്ന് കുട്ടികള്‍ക്ക് പ്രവേശനോത്സവ സന്ദേശം നല്കി . പ്രിന്‍സിപ്പാള്‍ , ഹെഡ്മിസ്ട്രസ്സ് , സീനിയര്‍ അസിസ്റ്റന്റ് എന്നിവര്‍ സംസാരിച്ചു . ബാന്റ് മേളത്തിന്റെ അകമ്പടിയോടെ പ്രവേശനം നേടിയ കുട്ടികളെ ക്ലാസ്സിലേക്ക് ആനയിച്ചു . തുടര്‍ന്ന് മധുര വിതരണം നടത്തി . ഉച്ചയ്ക് ശേഷം നടന്ന ചടങ്ങില്‍ SSLC,VHSE,HSS വിഭാഗങ്ങളില്‍ ഉന്നത വിജയം നേടിയവരെ അനുമോദിച്ചു . നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി ശാന്ത മുഖ്യ അഥിതിയായിരുന്നു .