കെട്ടിട ശിലാസ്ഥാപനം കയ്യൂര്‍ ഗവ : വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂളിന് എന്റോസള്‍ഫാന്‍ പാക്കേജില്‍ ഉള്‍പ്പെടുത്തി അനുവദിച്ച ഹയര്‍സെക്കന്ററി കെട്ടിടത്തിന്റെ ശിലാസ്ഥാപനം എം . എല്‍ . എ കുഞ്ഞിരാമന്റെ അധ്യക്ഷതയില്‍ ശ്രീ . പി . കരുണാകരന്‍ എം . പി ഉദ്ഘാടനം ചെയ്തു . വി . എച്ച് . എസ് . ഇ പ്രിന്‍സിപ്പാള്‍ ശ്രീമതി . ടി . വി . ജാനകി , നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി . എം . ശാന്ത , എം . രാജഗോപാലന്‍ , ടി . ദാമോദരന്‍ , പി . ടി . എ . പ്രസിഡന്റ് പി . വി . കുഞ്ഞിക്കണ്ണന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു . കയ്യുര്‍ ചീമേനി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ . എം . ബാലകൃഷ്ണന്‍ സ്വാഗതവും ഹയര്‍ സെക്കന്ററി പ്രിന്‍സിപ്പാള്‍ ശ്രീ . വി . എം . വേണുഗോപാലന്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു .